സായുധ സേനാ പതാകദിനാചരണം നടത്തി
1376926
Saturday, December 9, 2023 12:58 AM IST
കൽപ്പറ്റ: ജില്ലാതല സായുധ സേനാ പതാകദിനാചരണം നടത്തി. കാക്കവയൽ ഗവ. ജിഎച്ച്എസിൽ നടന്ന പതാകദിനാചരണത്തിന്റെയും പതാകദിന നിധി സമാഹരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് നിർവഹിച്ചു. കാക്കവയൽ സൈനിക സ്മൃതി മണ്ഡപത്തിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു.
ജില്ലാ സൈനിക് ബോർഡ് അംഗം ലെഫ്റ്റനന്റ് കേണൽ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു, ജില്ലാ സൈനിക ക്ഷേമ ഓഫീസർ എസ്. സുജിത, ജില്ലാ സൈനിക ക്ഷേമ ഓഫീസ് സീനിയർ ക്ലർക്ക് ജയ്മോൻ ജോസഫ്, എക്സ് സർവീസ്മെൻ സംഘടന പ്രസിഡന്റ് മത്തായി കുഞ്ഞ്, ക്ലർക്ക് ഒ.എം. ഷനോജ് എന്നിവർ പ്രസംഗിച്ചു.