മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: കോളിമൂല പാലത്തിന് 20 ലക്ഷം
1376925
Saturday, December 9, 2023 12:58 AM IST
കൽപ്പറ്റ: ബത്തേരി നഗരസഭാ പരിധിയിലെ കോളിമൂല തോടിന് കുറുകെയുള്ള പാലം നിർമിക്കാൻ നഗരസഭയുടെ 2023 - 2024 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് സുൽത്താൻ ബത്തേരി നഗരസഭ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാലം തകർന്നത് കാരണം കോളിമൂല കോളനിയിലെ വീട്ടമ്മയുടെ മൃതദേഹം തലച്ചുമടായി കൊണ്ടുപോയി സംസ്കരിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നഗരസഭയുടെ വിശദീകരണം.