ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കണമെന്ന്
1376923
Saturday, December 9, 2023 12:58 AM IST
മാനന്തവാടി: ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. രണ്ടു സർക്കാരും ഒത്തൊരുമിച്ചു നിന്നാൽ പാലം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നും നേതാക്കൾ പറഞ്ഞു.
1994ൽ കേരളാ മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്ലിയും ചേർന്നാണ് ബൈരക്കുപ്പപ്പാലത്തിന് തറക്കല്ലിട്ടത്. ഇരു സർക്കാരും പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രമിക്കാതെ പരസ്പരം കേന്ദ്ര സർക്കാരിനെ പഴിചാരുകയാണ്.
ഇരു സംസ്ഥാനങ്ങളും യോജിച്ച് പാലത്തിനായുള്ള പ്രാഥമിക നടപടി സ്വികരിച്ചാൽ വയനാടിന്റെയും പ്രത്യേകിച്ച് പുൽപ്പള്ളി മേഖലയുടെയും സമഗ്ര വികസനം സാധ്യമാകും. കേന്ദ്ര സർക്കാർ അനുഭാവ പൂർണമാണ് പദ്ധതിയെ കാണുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.