കെഐഎഫ്ഇയുഎ ജില്ലാ കണ്വൻഷൻ നടത്തി
1376922
Saturday, December 9, 2023 12:58 AM IST
മാനന്തവാടി: കേരള അയേണ്‍ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ (കെഐഎഫ്ഇയുഎ) ജില്ലാ കണ്വൻഷൻ വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് സി.എം. തങ്കച്ചൻ, മുനിസിപ്പൽ കൗണ്‍സിലർ പി.എം. ബെന്നി, ഉണ്ണി മഞ്ചേരി, കെ. അബൂബക്കർ, കെ. മനോജ്, ഹാരിസ് കന്പളക്കാട്, ആഷിക് കെല്ലൂർ, എം. സന്തോഷ്, സി. പ്രമോദ്, ബി. ഗിരീഷ്, കെ.കെ. ഷാജി എന്നിവർ പ്രസംഗിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ വെൽഡിംഗ് ജോലികൾ ലൈസൻസുള്ളവർക്ക് ക്വട്ടേഷൻ അടിസ്ഥാനത്തിൽ നൽകണമെന്ന് കണ്വൻഷൻ ആവശ്യപ്പെട്ടു.