പച്ചക്കറിത്തൈ വിതരണം നടത്തി
1376921
Saturday, December 9, 2023 12:58 AM IST
കേണിച്ചിറ: യുവപ്രതിഭ വനിതാ വിംഗിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈ വിതരണം നടത്തി. യുവപ്രതിഭ ക്ലബിൽ പഞ്ചായത്ത് ഭരണസമിതി അംഗം മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണൻകുട്ടി, മേഴ്സി ദേവസ്യ, ലതിക സജീന്ദ്രൻ, ജീന മാത്യു എന്നിവർ പ്രസംഗിച്ചു.