നിയമാവബോധ ക്ലാസ് നടത്തി
1376920
Saturday, December 9, 2023 12:58 AM IST
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ വിദ്യാർഥികൾക്കായി ലീഗൽ സർവീസസ് അഥോറിറ്റി ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമാവബോധ ക്ലാസ് നടത്തി.
പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസസ് അഥോറിറ്റി കണ്‍വീനർ ഷിബ, ആന്റി ഡ്രഗ് സെൽ കോ ഓർഡിനേറ്റർ പി.ഡി. ഉജ്ജയ്, ഐശ്വര്യ, ഷെനൂഫ് എന്നിവർ പ്രസംഗിച്ചു. സൈബർ, പോക്സോ നിയമങ്ങളെക്കുറിച്ച് അഡ്വ.എൻ.വി. പ്രസന്ന ക്ലാസെടുത്തു.