ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ ധർണ നടത്തി
1376919
Saturday, December 9, 2023 12:58 AM IST
ഗൂഡല്ലൂർ: ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർടി ഓഫീസിന് മുന്പിൽ ധർണ നടത്തി.
ടൂറിസ്റ്റ് ടാക്സികളിൽനിന്നു ആയുഷ്കാല നികുതി പിരിക്കാനുള്ള തീരുമാനം റദ്ദാക്കുക, സ്വകാര്യ വാഹനങ്ങൾ ടാക്സി സർവീസ് നടത്തുന്നത് തടയുക, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അസോസിയേഷൻ നേതാക്കളായ ശ്രീകാന്ത്, സിദ്ദിഖ്, തിലക്, സുനിൽ, ഗുണശേഖരൻ, നിധിശേഖർ തുടങ്ങിയവർ നേതൃത്വം നൽകി.