അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി
1376670
Friday, December 8, 2023 1:35 AM IST
പുൽപ്പള്ളി: ദേശീയ ഗോപാൽരത്ന പുരസ്കാരം കരസ്ഥമാക്കിയ പുൽപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വിജയഘോഷയാത്രയും അനുമോദന സദസും സംഘടിപ്പിച്ചു. ക്ഷീരകർഷകർ, ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയ നൂറുകണക്കിനാളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. തുടർന്ന് നടന്ന അനുമോദന സദസ് മിൽമ ചെയർമാൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി, മിൽമ മലബാർ എംഡി കെ.സി. ജെയിംസ്, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, എം.ആർ. ലതിക, സി.എച്ച്. സിനാജ്, ബിജു സ്കറിയ, കെ.എം. നൗഷ എന്നിവർ പ്രസംഗിച്ചു.