ഭീമൻ നക്ഷത്രമൊരുക്കി മരകാവ് സെന്റ് തോമസ് പള്ളി
1376658
Friday, December 8, 2023 1:29 AM IST
പുൽപ്പള്ളി: ക്രിസ്മസിനെ വരവേൽക്കാൻ ഭീമൻ നക്ഷത്രമൊരുക്കി മരകാവ് സെന്റ് തോമസ് പള്ളി ഇടവകാംഗങ്ങൾ. 30 അടി ഉയരത്തിലുള്ള നക്ഷത്രം ഇരുന്പ് ചട്ടക്കൂടിലാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശം പകരാൻ നിരവധി ലൈറ്റുകളും നക്ഷത്രത്തോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നക്ഷത്രം ഒരുക്കിയത്. 30 അടി ഉയരവും 12 അടി വീതിയുമുള്ള നക്ഷത്രം ഫ്ളക്സ് ഷീറ്റുകൊണ്ടാണ് ആവരണം ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളിലും പള്ളിയിൽ വലിയ നക്ഷത്രങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ആദ്യമായാണ് ഇരുന്പ് ഫ്രെയിമിൽ ഇത്രയും വലിയ നക്ഷത്രം നിർമിക്കുന്നത്.
വരും വർഷങ്ങളിലേക്ക് പുനരുപയോഗിക്കാൻ കഴിയുമെന്നതിനാലാണ് ഇത്തരത്തിൽ നക്ഷത്രമുണ്ടാക്കിയതെന്നും നക്ഷത്രം കാണാൻ നിരവധിയാളുകളാണ് എത്തുന്നതെന്നും വികാരി ഫാ.ജെയിംസ് പുത്തൻപറന്പിൻ പറഞ്ഞു.