ഡോ.മൂപ്പൻസ് ആശുപത്രിയിൽ കിടപ്പുരോഗി ക്യാന്പ് 14 മുതൽ
1376654
Friday, December 8, 2023 1:29 AM IST
കൽപ്പറ്റ: മേപ്പാടി അരപ്പറ്റ നസീറ നഗർ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ(പിഎംആർ)വിഭാഗത്തിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കായി 14 മുതൽ 21 വരെ പ്രത്യേക ക്യാന്പ് നടത്തും.
അപകടത്തിൽ ശിരസ്, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേറ്റവർ, ഹൃദയാഘാതം ഉണ്ടായവർ, പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവർ, സെറിബ്രൽ പൾസി ബാധിതർ തുടങ്ങിയവർക്ക് ക്യാന്പ് പ്രയോജനപ്പെടുത്താമെന്ന് പിഎംആർ വിഭാഗം മേധാവി ഡോ.ബബീഷ് ചാക്കോ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.അരുണ്‍ അരവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദിവസവും രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ച് വരെ നടത്തുന്ന ക്യാന്പിൽ ഡോക്ടർ-നഴ്സ് സേവനം, തെറാപ്പി, ലാബ് പരിശോധന, ചികിത്സാനിർദേശം എന്നിവ സൗജന്യമായിരിക്കും. സൗജന്യ ഹെൽത്ത് ചെക്കപ്പ് പാക്കേജും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരത്തിന് 8589000456 എന്ന നന്പറിൽ വിളിക്കാം.