അണ്ടർ 14 അന്തർ ജില്ലാ ക്രിക്കറ്റ്: വയനാട് ടീമിനെ പ്രഖ്യാപിച്ചു
1376651
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: പെരിന്തൽമണ്ണ കെസിഎ, തൃശൂർ ആത്രേയ ഗ്രൗണ്ടുകളിൽ നടത്തുന്ന അണ്ടർ 14 അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിനുള്ള വയനാട് ടീമിനെ പ്രഖ്യാപിച്ചു.
ദേവ്ശിഷ് രാജാണ് ക്യാപ്റ്റൻ. ടീം അംഗങ്ങൾ: റിതു കെ. രതീഷ്, പി. വിഗ്നേഷ്, ആഹിൽ ഷയാൻ, അഭയ് വൈഷ്ണവ്, സി. ഷാരോണ്‍, ഹനാൻ അഹമ്മദ്, ജാസിം മുഹമ്മദ്, ശ്രീഹരി പ്രമോദ്, ദക്ഷ് അജിത്, കെ. വിഷ്ണു, പി.കെ. അനീബ്, അച്ചിൽസ് ധ്രുവൻ, ആർ. രഞ്ജിത്ത്, ആകാശ് മാത്യു, തരുണ്‍ ശങ്കർ. മാനേജർ: ഷാനവാസ്. കോച്ച്: റിഥുൻ കൃഷ്ണൻ.