സംസ്ഥാന സ്കൂൾ ശാസ്ത്രമേള: മികച്ച നേട്ടവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്
1376650
Friday, December 8, 2023 1:19 AM IST
മാനന്തവാടി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് സംസ്ഥാനത്ത് സ്കൂൾ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. വിവിധ ഇനങ്ങളിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 34 വിദ്യാർഥികൾ നേട്ടം കൈവരിച്ചു.
ഐടി, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം, പ്രവർത്തിപരിചയമേള എന്നിവയിലാണ് നേട്ടം. സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്കൂൾ തുടർച്ചയായി ഓവറോൾ ചാന്പ്യൻമാരാണ്. മികച്ച വിജയം കൈവരിച്ച കുട്ടികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.