സിബിഎസ്ഇ ജില്ലാ കായികമേള തുടങ്ങി
1376648
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: വയനാട് സഹോദയ സിബിഎസ്ഇ ഇന്റർ സ്കൂൾ കായിക മേള സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂളിന്റെ ആതിഥേയത്വത്തിൽ മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു.
സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറർ എൻ. സിന്ധു, സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോൺ, ജില്ലാ സ്പോർസ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു എന്നിവർ പ്രസംഗിച്ചു.
1,500 ഓളം കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ കാറ്റഗറി ഒന്നിൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളും കാറ്റഗറി രണ്ടിൽ മാനന്തവാടി ഹിൽ ബ്ലൂംസും മുന്നിലാണ്.