തോട്ടം തരംമാറ്റുന്നത് തടയണം: ബിഎംഎസ്
1376646
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ സ്വകാര്യ കന്പനിയുടെ കൈവശത്തിലുള്ള തോട്ടം തരംമാറ്റുന്നത് തടയണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം(ബിഎംഎസ്)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹെക്ടർ കണക്കിനു സ്ഥലത്തെ തേയിലച്ചെടികളാണ് ഇതിനകം പിഴുതുമാറ്റിയത്. കേരള ഭൂപരിഷ്കരണ നിയമത്തെ വെല്ലുവിളിച്ചും പ്ലാന്റേഷൻ നിയമം അട്ടിമറിച്ചുമാണ് തോട്ടം മാനേജ്മെന്റ് മുന്നോട്ടുപോകുന്നത്.
ഈ സ്ഥിതി തുടർന്നാൽ പ്ലാന്റേഷനുകൾ ഇല്ലാതാകും. തരം മാറ്റിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തിയ മാനേജ്മെന്റിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. മുരളീധരൻ, എൻ.പി. ചന്ദ്രൻ, സി. ഉണ്ണികൃഷ്ണൻ, കെ. അപ്പുട്ടി, പി.വി. ശ്രീനിവാസൻ, കെ. ജയ, എ. സുരേഷ്, ടി. ഉണ്ണികൃഷ്ണൻ, പി. ബാലചന്ദ്രൻ, ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.