അക്ഷര സാന്ത്വനം പദ്ധതിക്കായി പനങ്കണ്ടി എൻഎസ്എസ് യൂണിറ്റ് ഉപകരണങ്ങൾ കൈമാറി
1376644
Friday, December 8, 2023 1:19 AM IST
പനങ്കണ്ടി: സദ്ഭാവന വായനശാലയുടെ പാലിയേറ്റിവ് പ്രവർത്തന പദ്ധതി അക്ഷര സാന്ത്വനത്തിലേക്ക് പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഉപകരണങ്ങൾ കൈമാറി. വാക്കർ, എയർബെഡ്, തുടങ്ങിയ ഉപകരണങ്ങളാണ് വിദ്യാർഥികൾ തുക സമാഹരണത്തിലൂടെ വാങ്ങി ലൈബ്രറിയിലേക്ക് നൽകിയത്.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുട്ടിൽ പഞ്ചായത്ത് ലൈബ്രറി സമിതി ചെയർമാൻ എസ്.എസ്. സജീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.എസ്. സംഗീത, എൻഎസ്എസ് വോളണ്ടിയർ അർച്ചന രമേഷ്, കെ.എം. വിപിൻ, ലൈബ്രേറിയൻ കെ.പി. സൗദാമിനി, സദ്ഭാവന വായനശാല വൈസ് പ്രസിഡന്റ് എസ്. ശിവദാസൻ എന്നിവർ പ്രസംഗിച്ചു..