സിബിഎസ്ഇ ജില്ലാ ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റ് ഇന്നും നാളെയും
1376424
Thursday, December 7, 2023 1:44 AM IST
കൽപ്പറ്റ: ജില്ലാ സിബിഎസ്ഇ ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റ് ഇന്നും നാളെയും കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂളിന്റെ നേതൃത്വത്തിൽ മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ നടത്തും.
സംഘാടക സമിതി ഭാരവാഹികളായ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ പി.യു. ജോസഫ്, സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോൺ, എംസിഎഫ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.വി. സുനിത, എ.കെ. അഖിലേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ജില്ലയിലെ 20 സിബിഎസ്ഇ സ്കൂളുകളിൽനിന്നുള്ള 1,500 ഓളം കുട്ടികൾ അഞ്ച് വിഭാഗങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കും. ഇന്നു രാവിലെ 10ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യും. വയനാട് സഹോദയ പ്രസിഡന്റ് സ്വീറ്റ ജോസ് അധ്യക്ഷത വഹിക്കും. സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് എം. മധു പ്രസംഗിക്കും.