അര കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
1376420
Thursday, December 7, 2023 1:38 AM IST
മാനന്തവാടി: സ്കൂട്ടറിൽ കടത്തുകയായിരുന്ന അര കിലോഗ്രാം കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. മാനന്തവാടി അഞ്ചാംമൈൽ പറന്പൻവീട്ടിൽ ഹസീബ്(23), മലപ്പുറം തിരൂർ വലിയപറന്പിൽ സോഫിയ((32) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠനും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ബാവലി ചെക്പോസ്റ്റിൽ പരിശോധനയിലാണ് ഇവരുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, ഷിനോജ്, അർജുൻ, ഷൈനി, ഡ്രൈവർ രമേഷ് എന്നിവരും അടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.