ഐഇസി വാൻ ജില്ലയിൽ പര്യടനം നടത്തി
1376419
Thursday, December 7, 2023 1:38 AM IST
കൽപ്പറ്റ: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് "കമ്മ്യൂണിറ്റികൾ നയിക്കട്ടെ’ ബോധവത്കരണ കാന്പയിനിന്റെ ഭാഗമായി ഐഇസി വാൻ ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐഇസി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലകളിലെ ടിഐ സുരക്ഷ പദ്ധതികളുടേയും ജില്ലാ പോസിറ്റീവ് നെറ്റ് വർക്കുകളുടേയും സഹകരണത്തോടെയാണ് ബോധവത്കരണ വാൻ പര്യടനം നടത്തിയത്.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. ഷിജിൻ ജോണ്‍ ആളൂർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി. മുസ്തഫ പ്രതിജ്ഞ ചൊല്ലികൊടുത്തു.
എച്ച്ഐവി ബാധിതരെ സംരക്ഷിക്കുക, ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കാന്പയിൻ നടത്തുന്നത്. കൽപ്പറ്റ, മീനങ്ങാടി, ബത്തേരി, പനമരം, മാനന്തവാടി, പുൽപ്പള്ളി എന്നിവിടങ്ങളിൽ ബോധവത്കരണ വാൻ പര്യടനം നടത്തി.
എക്സിബിഷനും കൗണ്‍സിലിംഗും സൗജന്യ എച്ച്ഐവി നിർണയ ടെസ്റ്റും ഇതിന്റെ ഭാഗമായി നടത്തി. ജില്ലയിലെ ആറ് കേന്ദ്രങ്ങളിലാണ് സൗജന്യമായ സേവനങ്ങൾ നൽകിയത്. തെരുവ് നാടകവും കലാപരിപാടികളും നടന്നു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, സുരക്ഷ മാനേജർ കെ.കെ. സിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.