വ്യാപാരി കുടുംബ സുരക്ഷാനിധി: രണ്ടാംഘട്ട സഹായധനം വിതരണം ചെയ്തു
1376416
Thursday, December 7, 2023 1:38 AM IST
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഡിസ്ട്രിക്ട് ട്രേഡേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് മുഖേന ചെറുകിട വ്യാപാരികളെയും കുടുംബാംഗങ്ങളെയും ജീവനക്കാരെയും ഗുണഭോക്താക്കളാക്കി നടപ്പാക്കിയ കുടുംബ സുരക്ഷാനിധിയിൽനിന്നുള്ള രണ്ടാംഘട്ട സഹായധനം വിതരണം ചെയ്തു.
കഴിഞ്ഞമാസം മരിച്ച കാക്കവയൽ യൂണിറ്റ് അംഗം കെ. മൊയ്തുവിന്റെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപയും ഇടക്കാലത്ത് മരിച്ച മൂന്ന് വ്യാപാരികളുടെ ആശ്രിതർക്ക് 10,000 രൂപ വിതവുമാണ് നൽകിയത്. വ്യാപാര ഭവനിൽ സമിതി സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗീസ് സ്വാഗതവും ട്രഷറർ ഇ. ഹൈദ്രു നന്ദിയും പറഞ്ഞു.