പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വായനക്കൂട്ടം രൂപീകരിച്ചു
1376415
Thursday, December 7, 2023 1:38 AM IST
പുൽപ്പള്ളി: വിദ്യാരംഗം കലാസാഹിത്യ വേദിയും സാഹിത്യ വേദിയും ചേർന്ന് പെരിക്കല്ലൂർ സ്കൂളിൽ യുപി, ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി വായനക്കൂട്ടം രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ഷാജി പുൽപ്പള്ളി നിർവഹിച്ചു.
ചടങ്ങിൽ വിദ്യാർഥികളായ ഷാരോണ്‍ കെ. ഷൈജു, അനാമിക, സാഹിത്യ വേദി കണ്‍വീനർ ഇ.കെ. ഷാന്റി, വിദ്യാരംഗം കണ്‍വീനർ പി.പി. നിജിൽ, ലൈബ്രറി ഇൻ ചാർജ് എം.ബി. ബീന എന്നിവർ നേതൃത്വം നൽകി.