വികസിത് ഭാരത് സങ്കൽപ് യാത്ര മീനങ്ങാടിയിൽ പര്യടനം നടത്തി
1376414
Thursday, December 7, 2023 1:37 AM IST
മീനങ്ങാടി: വികസിത് ഭാരത് സങ്കൽപ് യാത്ര പഞ്ചായത്തുതല പര്യടനം ബസ്സ്റ്റാൻഡിൽ പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സുരക്ഷാ ബീമായോജനിയിൽ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹനൻ അധ്യക്ഷത വഹിച്ചു.
നബാർഡ് എജിഎം വി. ജിഷ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, കൃഷി ഓഫീസർ സജിത, കനറ ബാങ്ക് മാനേജർ സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകൻ ബിനു, മികച്ച ജൈവകർഷകൻ പ്രഭാകരൻ മികച്ച കുട്ടിക്കർഷക സാവണി എന്നിവരെ ആദരിച്ചു.