ആരോഗ്യ ഇൻഷ്വറൻസ് ക്യാന്പ് നടത്തി
1376413
Thursday, December 7, 2023 1:37 AM IST
പന്തല്ലൂർ: തമിഴ്നാട് സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസിൽ പേര് ചേർക്കുന്നതിന് പന്തല്ലൂർ സെന്റ് സേവ്യർസ് ഗേൾസ് സ്കൂളിൽ ക്യാന്പ് നടത്തി. പന്തല്ലൂർ താലൂക്കിലെ നൂറുക്കണക്കിന് പേർ പങ്കെടുത്തു. എന്നാൽ സമയം അവസാനിച്ചതിനാൽ നിരവധി പേർ നിരാശയോടെ മടങ്ങി.
ഒരു ദിവസത്തെ ക്യാന്പ് കൊണ്ട് മുഴുവൻ ആളുകൾക്കും പ്രയോജനം ലഭിക്കില്ലെന്നും ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാന്പ് സംഘടിപ്പിക്കുകയും ക്യാന്പുകളിൽ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുകയും വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.