ഭിന്നശേഷിദിനം വഞ്ചന ദിനമായി ആചരിച്ചു
1376412
Thursday, December 7, 2023 1:37 AM IST
കൽപ്പറ്റ: വയനാട് ഭിന്നശേഷി കൂട്ടായ്മ ലോക ഭിന്നശേഷിദിനം വഞ്ചനാദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ചേർന്ന യോഗം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം വേഗത്തിലാക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനങ്ങൾ നടത്തുക, യുഡിഐഡി കാർഡിന്റെ പേരിൽ ഭിന്നശേഷിക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക, പെൻഷൻ വർധിപ്പിക്കുക, ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജോണ്സണ് ചെന്നലോട് അധ്യക്ഷത വഹിച്ചു. ഷൈൻ തൊട്ടിയിൽ, കമൽ കുറ്റിയാംവയൽ, ടോം നടവയൽ, അരുണ്‍ വഞ്ഞോട് എന്നിവർ പ്രസംഗിച്ചു.