ബോധവത്കരണ കാന്പയിൻ നടത്തി
1376411
Thursday, December 7, 2023 1:31 AM IST
പുൽപ്പള്ളി: സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും റെഡ്ക്രോസും ചേർന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന എയ്ഡ്സ് ബോധവത്കരണ കാന്പയിൻ പുൽപ്പള്ളിയിൽ പര്യടനം നടത്തി. പുൽപ്പള്ളി എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി മെഡിക്കൽ ഓഫീസർ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജോർജ് വാത്തുപറന്പിൽ, ശ്യാമള രവി, ഇ.എം. ത്രേസ്യ, ഡോ.കെ.പി. ഷാജു, കെ.എസ്. തേജസ് എന്നിവർ പ്രസംഗിച്ചു.