കടമാൻതോട് പദ്ധതി: ഡാം വിരുദ്ധ സമിതി പ്രതിഷേധം ശക്തമാക്കുന്നു
1376387
Thursday, December 7, 2023 1:13 AM IST
പുൽപ്പള്ളി: കടമാൻതോട് ജലസേചന പദ്ധതി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഡാം വിരുദ്ധ സമിതി തീരുമാനിച്ചു.ദോഷങ്ങൾ ചുണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയിട്ടും ജല വിഭവ വകുപ്പ് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണിത്.
നിർദിഷ്ട പദ്ധതി പ്രദേശത്തെ വീടുകളിൽ ബോധവത്കരണം നടത്തും. 22ന് ടൗണിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. ചെയർമാൻ ബേബി തയ്യിൽ അധ്യക്ഷത വഹിച്ചു. കണ്‍വീനർ സിജേഷ് ഇല്ലിക്കൽ, എൻ.യു. ഇമ്മാനുവൽ, ശ്രീധരൻ മീനംകൊല്ലി, സനൽ കുമാർ, അനുമോൾ, ഷീജ സോയി എന്നിവർ പ്രസംഗിച്ചു.