യുഡിഎഫ് തൊണ്ടർനാട് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
1376386
Thursday, December 7, 2023 1:13 AM IST
മക്കിയാട്: യുഡിഎഫ് തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. എൽഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ചായിരുന്നു സമരം.
കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. അസീസ് കോറോം, ടി. മൊയ്തു, കേളോത്ത് അബ്ദുള്ള, പി.എം. ടോമി എന്നിവർ പ്രസംഗിച്ചു.
കെ.ടി. കുഞ്ഞികൃഷ്ണൻ, ആലിക്കുട്ടി ആറങ്ങാടൻ, സുനിൽ, ജിജി ജോണി, പടയൻ അബ്ദുള്ള, എം.പി. കുഞ്ഞിക്കണ്ണൻ, കെ. അഷ്കർ നിരവിൽപ്പുഴ, പി. കുഞ്ഞബ്ദുള്ള ഹാജി, ജോഷി ജോർജ്, എം.ടി. ജോസഫ്, ഇ.ടി. സെബാസ്റ്റ്യൻ, കെ.പി. അഷറഫ്, ബൈജു പുത്തൻപുരയ്ക്കൽ, കെ.വി. ബാബു, ഇ.കെ. കുഞ്ഞാമൻ, തെല്ലോൻ അമ്മദ് ഹാജി,സലിം അസ്ഹരി, കുസുമം, കെ.എ. മൈമൂന, ആമിന സത്താർ, പ്രീത രാമൻ, കെ.ജെ. ഏലിയാമ്മ, സിനി തോമസ്, ലില്ലി കുര്യൻ, ഗ്രേസി മഞ്ഞായി, പി.വി. സുകുമാരൻ, ഷെല്ലി എന്നിവർ നേതൃത്വം നൽകി.