ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം. ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ബോ​ട്ട് ഹൗ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കേ​ര​ളം, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് സ​ഞ്ചാ​രി​ക​ളി​ൽ അ​ധി​ക​വും. ബൊ​ട്ടാ​ണി​ക്ക​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ഒ​രാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ക​ണ്ണാ​ടി​മാ​ളി​ക ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു. പൂ​ക്ക​ളു​ടെ വ​ൻ ശേ​ഖ​രം റോ​സ് ഗാ​ർ​ഡ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി, ടൂ​റി​സം വ​കു​പ്പു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യാ​ണ് ഊ​ട്ടി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.