കുപ്പത്തോട് മാധവൻ നായർ പുരസ്കാരം സമ്മാനിച്ചു
1376384
Thursday, December 7, 2023 1:13 AM IST
പുൽപ്പള്ളി: ആധുനിക പുൽപ്പള്ളിയുടെ ശില്പി എന്നറിയപ്പെടുന്ന കുപ്പത്തോട് മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും നടത്തി.
ഇതോടനുബന്ധിച്ച് പുൽപ്പള്ളി ടൗണിൽ സ്ഥാപിച്ച കുപ്പത്തോട് മാധവൻ നായരുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഗാന രചയിതാവും സംഗീത സംവിധായകനുമായ ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിനിമാരംഗത്ത് സംഭാവനകൾ നൽകിയ വയനാട് സ്വദേശി പി.സി. സനതിനാണ് ഈ വർഷത്തെ കുപ്പത്തോട് മാധവൻ നായർ സ്മാരക പുരസ്കാരം. 20,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, വിജയ എച്ച്എസ്എസ് മാനേജർ പി.സി. ചിത്ര, മാത്യു മത്തായി ആതിര, എം. ഗംഗാധരൻ, ടി.എം. ഷെമീർ, എം.ബി. സുധീന്ദ്രകുമാർ, കെ.എസ്. സതി, ജി. ബിന്ദു, കെ. സിന്ധു, കെ.എൽ. പൗലോസ്, ബാബു നന്പുടാകം എന്നിവർ പ്രസംഗിച്ചു.