പരാതി പരിഹാര അദാലത്ത്
1376381
Thursday, December 7, 2023 1:13 AM IST
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ പരിധിയിലുള്ള യുഡിഐഡി കാർഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും യുഡിഐഡി കാർഡ് ലഭിക്കാത്ത അപേക്ഷകർക്ക് വേണ്ടിയുള്ള യുഡിഐഡി പരാതിപരിഹാര അദാലത്ത് എട്ടിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കൽപ്പറ്റ ശിശുമന്ദിരത്തിൽ നടക്കും.
യുഡിഐഡി കാർഡ്, ആധാർ കാർഡ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഒറിജിനൽ, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈൽ നന്പർ, ജനനത്തീയതി എന്നിവ ഹാജരാക്കണം.