കാട്ടുപോത്ത് ചത്ത കേസിൽ അന്വേഷണം ഊർജിതമാക്കി
1376380
Thursday, December 7, 2023 1:13 AM IST
ഗൂഡല്ലൂർ: കുന്താ ഫോറസ്റ്റ് റേഞ്ചിലെ കെന്തളയിൽ റോഡരികിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.
നായാട്ടുകാർ കാട്ടുപോത്തിനെ കൊല്ലുകയായിരുന്നുവെന്ന സംശയത്തിലാണ് വനസേന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വനപാലകർ ചോദ്യം ചെയ്യുന്നതിന് ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.