ഡോ. അംബേദ്കറിന്റെ ചരമ വാർഷികദിനം ആചരിച്ചു
1376379
Thursday, December 7, 2023 1:13 AM IST
കൽപ്പറ്റ: ഡോ.ബി.ആർ. അംബേദ്കറുടെ ചരമവാർഷികദിനം ഭാരതീയ ദളിത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ഭാരതത്തെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റുന്നതിൽ ഭരണഘടനാശിൽപിയായ ഡോ.അംബേദ്കറുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്നു അദ്ദേഹം പറഞ്ഞു.ദളിത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
കെപിസിസി മുൻ അംഗം വി.എ. മജീദ്, ദളിത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ. രാജൻ, കെ.വി. ശശി, സെക്രട്ടറി രാംകുമാർ സൂചിപ്പാറ, ജോണ് മാതാ, രാഘവൻ വൈത്തിരി, ഒ.കെ. ലാലു, രവീന്ദ്രൻ അന്പലക്കുന്നിൽ, ഉഷ വാഴവറ്റ, പി.ടി. ബാലകൃഷ്ണൻ, അനീഷ് പടിഞ്ഞാറത്തറ, എം.വി. രാധാകൃഷ്ണൻ, സി.എം. ബാലൻ, കെ. അനീഷ് വൈത്തിരി, സാം സഞ്ജയ് എന്നിവർ പ്രസംഗിച്ചു.