ലോക മണ്ണ് ദിനം: ജില്ലാതല പവർപോയിന്റ് പ്രസന്റേഷൻ; ഫാ. ജികെഎം ഹൈസ്കൂളിന് ഒന്നാം സ്ഥാനം
1376378
Thursday, December 7, 2023 1:13 AM IST
മാനന്തവാടി: ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പവർ പോയിന്റ് പ്രസന്റേഷനിൽ കണിയാരം ഫാ.ജികെഎം ഹൈസ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മണ്ണും ജലവും ജൈവ വൈവിധ്യവും നമുക്കും വരും തലമുറയ്ക്കും എന്ന വിഷയത്തിലാണ് ഫാ.ജികെഎം ഹൈസ്കൂളിലെ ഹെൽന റോസിന്റെ നേതൃത്തിൽ അവതരണം നടത്തിയത്. ദിലൻമാത്യു സുഭാഷ്, നേവൽ മാർട്ടിൻ, ആൻ മരിയ ജോസ്, നിയ എലിസബത്ത് എന്നിവർ അവതരണത്തിൽ പങ്കെടുത്തു.
മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന സമാപന യോഗത്തിൽ ഒ.ആർ. കേളു എംഎൽഎയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.