ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു
1376260
Wednesday, December 6, 2023 10:27 PM IST
കല്‍പ്പറ്റ: ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പൊഴുതന ആറാംമൈലിലെ വളപ്പില്‍ ലത്തീഫാണ്(48) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയായ ലത്തീഫ് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ഭാര്യ: ഷഹീന ലത്തീഫ്. മക്കള്‍: ജീന സാബ്രിന്, മുഹമ്മദ് ബയാന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മുഹ്സിന്, സുബൈര്‍, സൈനബ, റഹ്മത്ത്, ആയിഷാബി, സുലൈഖ, ഖദീജ.