പു​ൽ​പ്പ​ള്ളി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദി​വാ​സി മ​രി​ച്ചു. പ​ള്ളി​ച്ചി​റ കോ​ള​നി​യി​ലെ ബോ​ള​നാ​ണ്(75) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പ​ള്ളി​ച്ചി​റ വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. കാ​ലു​ക​ളി​ൽ ഒ​ന്ന് ഒ​ടി​ഞ്ഞു. ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ഭാ​ര്യ: വൈ​രി. മ​ക്ക​ൾ: ബാ​ബു, ബൈ​ര​ൻ, ബി​ജു, വി​നോ​ദ്, ബൊ​മ്മി, സി​നി.