കല്ലിക്കെണി സ്കൂൾ രജതജൂബിലി ആഘോഷിച്ചു
1376223
Wednesday, December 6, 2023 7:37 AM IST
വടുവൻചാൽ: മൂപ്പൈനാട് പഞ്ചായത്തിലെ കല്ലിക്കെണി ഗവ.എൽപി സ്കൂൾ രജത ജൂബിലി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീത വിജയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഫൗസിയ ബഷീർ, മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ എ.കെ. റഫീഖ്, ഡയാന മച്ചാദോ, പി.കെ. സാലിം, പിടിഎ മുൻ പ്രസിഡന്റ് ജോളി സ്കറിയ, മുൻ പ്രധാനാധ്യാപകൻ അബ്ദുൾ റസാഖ്, അധ്യാപിക രജനി, സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ബാവ, പിടിഎ പ്രസിഡന്റ് പി. ഷംനാദ് എന്നിവർ പ്രസംഗിച്ചു.
സ്കൂളിന് വേണ്ടി പ്രവർത്തിച്ചവരെയും അധ്യാപകരെയും പ്രതിഭകളെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം, ഭരണസമിതിയംഗം അജിത ചന്ദ്രൻ എന്നിവർ ആദരിച്ചു. എസ്എംസി ചെയർമാൻ ടി.ആർ. നാരായണൻകുട്ടി സ്കൂൾ ചരിത്രവും ഇ.ആർ. അഭിജിത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രധാനാധ്യാപിക റിനി വർക്കി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ആർ. രാസ്വി നന്ദിയും രേഖപ്പെടുത്തി. കലാപരിപാടികൾ നടന്നു.