ജല ഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു
1376222
Wednesday, December 6, 2023 7:37 AM IST
പുൽപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് ബൾക്ക് വാട്ടർ സപ്ലൈ സ്കീം ഓഫീസിനോട് ചേർന്നാണ് ലാബ്. പഞ്ചായത്ത് 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളൊടെ ലാബ് ആരംഭിച്ചത്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽനിന്നുള്ള ജനങ്ങൾക്ക് ജല ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും എളുപ്പത്തിലും മിതമായ നിരക്കിലും ജല പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയൻ, മിനി പ്രകാശൻ, വൈസ് പ്രസിഡന്റ് ശോഭന സുകു, പഞ്ചായത്തംഗങ്ങളായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൻ, ഉഷ, പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, പി.ഡി. യോഹന്നാൻ, എം. രാമകൃഷ്ണൻ, ഷീബ മോഹൻ, അനീഷ് കെ. തോമസ്, കെ.എം. മാത്യു, രാമകൃഷ്ണൻ ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു.