ലോക മണ്ണ് ദിനാചരണം നടത്തി
1376221
Wednesday, December 6, 2023 7:37 AM IST
കൽപ്പറ്റ: മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ലോക മണ്ണ്ദിനം ആചരിച്ചു. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. എരുമത്തെരുവ് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
മണ്ണ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സര വിജയികൾക്ക് നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി സമ്മാനദാനം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ താര മനോഹരൻ മണ്ണ്ദിന സന്ദേശം നൽകി.
റിസർച്ച് അസിസ്റ്റന്റ് കെ. അഖില മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പവർ പോയിന്റ് അവതരണ മത്സരം നടത്തി. നീർത്തടാധിഷ്ഠിത മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസർ ഇ.കെ. അരുണ്‍ ക്ലാസെടുത്തു. ദിനാചരണത്തിന്റെ മുന്നോടിയായി വിദ്യാർഥികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം, കർഷകർക്ക് സൗജന്യ മണ്ണു പരിശോധന ക്യാന്പ്, മണ്ണ് ആരോഗ്യ കാർഡ് വിതരണം, ശാസ്ത്ര ക്ലാസുകൾ എന്നിവ നടത്തി.
മണ്ണു പര്യവേക്ഷണം അസി. ഡയറക്ടർ സി.ബി. ദീപ, മണ്ണു സംരക്ഷണ ഓഫീസർ പി.ബി. ഭാനുമോൻ, മണ്ണു പര്യവേക്ഷണ ഓഫീസർ വി.വി. ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.