ഭീമൻ നക്ഷത്രമൊരുക്കി പുൽപ്പള്ളി സെന്റ് ജോർജ് കത്തീഡ്രൽ
1376220
Wednesday, December 6, 2023 7:37 AM IST
പുൽപ്പള്ളി: ക്രിസ്മസിനെ വരവേൽക്കുന്നതിന് സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിനു മുന്നിൽ സ്ഥാപിച്ച ഭീമൻ നക്ഷത്രം ശ്രദ്ധേയമാകുന്നു.
ഏകദേശം 40 അടി ഉയരമുള്ളതാണ് നക്ഷത്രം. ഫാ.പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ, ഫാ.ഷിനോജ് പൂന്നശേരിയിൽ, ജോസ് മഴുപ്പേൽ, കെ.വൈ. യൽദോസ്, സോബിൻ നൂനൂറ്റിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയെടുത്താണ് നക്ഷത്രം നിർമിച്ചത്. വൈകാതെ ദേവാലയമുറ്റത്ത് ക്രിസ്മസ് ട്രീ ഒരുക്കും.