ആടിക്കൊല്ലി സ്കൂളിൽ വിജയോത്സവം നടത്തി
1376219
Wednesday, December 6, 2023 7:36 AM IST
പുൽപ്പള്ളി: ആടിക്കൊല്ലി ദേവമാത എഎൽപി സ്കൂളിൽ വിജയോത്സവം നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോസ് വടയാപറന്പിൽ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ഓവറോൾ കിരീടവും സാമൂഹിക ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പ് കിരീടവും നേടാനായി പ്രയത്നിച്ച സ്കൂളിലെ വിദ്യാർഥികൾ, ശിശുക്ഷേമ സമിതിയുടെ പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം നേടിയ ജോയൽ ബിനോയ്, എൽഎസ്എസ് വിജയികൾ എന്നിവരെ അനുമോദിച്ചു. പ്രഥമാധ്യാപിക മിനി ജോണ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ജോളി നരിതൂക്കിൽ, ഇ.എം. ആശ, ബാബു കണ്ടത്തിൻകര, അനിൽ സി. കുമാർ, ജോളിയാമ്മ മാത്യു, കെ.ജെ. മിൻസിമോൾ, അൻസാജ് ആന്റണി എന്നിവർ പ്രസംഗിച്ചു.