ക്ഷീരസംഘം ജീവനക്കാർക്ക് ആനുകൂല്യം മുടക്കമില്ലാതെ നൽകണമെന്ന്
1376218
Wednesday, December 6, 2023 7:36 AM IST
പുൽപ്പള്ളി: ക്ഷീരസംഘം ജീവനക്കാർക്ക് ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകണമെന്ന് കേരള ഡയറി കോഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
ശന്പള പരിഷ്കരണ സമിതിയെ ഉടൻ നിയമിക്കുക, ക്ഷീരസംഘങ്ങൾക്ക് മിൽമ നൽകുന്ന മാർജിൻ 10 ശതമാനമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കർണാടകയിൽനിന്നു കാലിത്തീറ്റയായി ചോളത്തണ്ട് കൊണ്ടുവരുന്നതിലെ വിലക്ക് ജില്ലയിൽ ക്ഷീര മേഖലയെ ബാധിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.കെ. പ്രശോഭനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജെ. അലക്സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. മുരളി, പി.ജെ. സജി, സജി മാത്യു എന്നിവർ പ്രസംഗിച്ചു.