ലോട്ടറി കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി
1376217
Wednesday, December 6, 2023 7:36 AM IST
കൽപ്പറ്റ: പനമരം ടൗണിലെ വിവിധ ലോട്ടറി കച്ചവട സ്ഥാപനങ്ങളിൽ ലോട്ടറി ജില്ലാതലമോണിറ്ററിംഗ് സെൽ സ്ക്വാഡ് പരിശോധന നടത്തി.
അനുവദനീയമായധിലധികമുള്ള സെറ്റ് വിൽപ്പന, ഓണ്‍ലൈൻ ലോട്ടറി, മൂന്ന് അക്ക എഴുത്ത് ലോട്ടറി എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ, ലോട്ടറി ടിക്കറ്റുകൾ വിലകുറച്ച് വിൽപ്പന നടത്തുന്നുണ്ടോ എന്നതെല്ലാം സ്ക്വാഡ് പരിശോധിച്ചു. ലോട്ടറി മേഖലയെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഡോ.കവിത വി. നാഥ് അറിയിച്ചു.
മാനന്തവാടി താലൂക്ക് തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഡോ. കവിത വി നാഥ്, പനമരം എസ്ഐ അബ്ദുൾ റഹ്മാൻ, കൽപ്പറ്റ ജിഎസ്ടി ഓഫീസർ ബാല സുബ്രമണ്യൻ, മാനന്തവാടി അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ സി.ബി. സന്ദേശ്, ജൂണിയർ സൂപ്രണ്ട് ആർ. മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.