വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം
1376215
Wednesday, December 6, 2023 7:36 AM IST
പുൽപ്പള്ളി: പഴശിരാജാ കോളജിലെ വിദ്യാർഥിനികൾക്ക് വനിതാ സെല്ലിന്റെയും ജില്ലാ വനിതാ പോലീസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയം പ്രതിരോധത്തിൽ പരിശീലനം നൽകി.
പ്രിൻസിപ്പൽ കെ.കെ. അബ്ദുൾബാരി ഉദ്ഘാടനം ചെയ്തു. വിമൻ സെൽ കോ ഓർഡിനേറ്റർ തെരേസ ദിവ്യ സെബാസ്റ്റ്യൻ, നീതു ജോർജ്, ലിറ്റി മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു. വനിതാ പോലീസ് സെല്ലിലെ ഫൗസിയ, ശ്രീജിഷ, രേഷ്മ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ, സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ മാനസികമായും ശാരീരികമായും എങ്ങനെ നേരിടാം എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു.