അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം നടത്തി
1376214
Wednesday, December 6, 2023 7:36 AM IST
കൽപ്പറ്റ: സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. സുൽത്താൻ ബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ഭിന്നശേഷി ദിനാഘോഷത്തിൽ ഭിന്നശേഷിക്കാരുടെ വിവിധ കലാ മത്സരങ്ങൾ നടത്തി. കില ഫാക്കൽറ്റി അംഗം വി.കെ. സുരേഷ് ബാബു സെമിനാർ അവതരിപ്പിച്ചു.
വേൾഡ് ബ്ലൈൻഡ് ഗെയിംസിൽ ഇന്ത്യക്കായി മെഡൽ നേടിയ ബിബിൻ മാത്യുവിനെ ആദരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. അശോകൻ, വനിതാ ശിശു വികസന വകുപ്പ് സീനിയർ സൂപ്രണ്ട് വി.സി. സത്യൻ, സീനിയർ സൂപ്രണ്ട് കെ. പ്രജിത്ത്, ട്രഷറർ ഖാദർ പട്ടാന്പി, ഡോ.എ. കൃഷ്ണൻ, മാമൻ ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.