രക്തദാന ക്യാന്പ് നടത്തി
1376213
Wednesday, December 6, 2023 7:36 AM IST
കൽപ്പറ്റ: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ രക്തദാന ക്യാന്പ് നടത്തി.
ബത്തേരി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് വേണ്ടി രക്തം ശേഖരിച്ചത്. 55 യൂണിറ്റ് ബ്ലഡ്, സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ സംഭാവന ചെയ്തു. എൻഎസ്എസ് സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.വി. സിന്ധു, വാർഡ് കൗണ്‍സിലർ വി. വിനോദ് കുമാർ, പിടിഎ അംഗം കെ. രാജേഷ്, ഡോ.ഏബ്രഹാം ജേക്കബ്, കെ.ജി. ബീന, ഷിഫാനത്ത്, അശ്വിനി, കെ. സീത തുടങ്ങിയവർ നേതൃത്വം നൽകി.