ക്ഷീര സംഘം ഭാരവാഹികളെ അനുമോദിച്ചു
1376210
Wednesday, December 6, 2023 7:36 AM IST
പുൽപ്പള്ളി: ഗോപാൽരത്ന പുരസ്കാരം നേടിയ ക്ഷീരസംഘത്തിന്റെ ഭാരവാഹികളെ കേരള ബാങ്ക് ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ പി.കെ. ഓമന അധ്യക്ഷത വഹിച്ചു. മാത്യു മത്തായി ആതിര, സജി ജോസഫ്, എം.എം. മത്തായി, പി.ആർ. ബാബു, ലൗലൻ ജോസഫ്, എം.എസ്. സുരേഷ് ബാബു, ടി.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു.