സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമാണ തടസം നീക്കും: ടി.എസ്. ദിലീപ് കുമാർ
1376039
Tuesday, December 5, 2023 7:07 AM IST
പുൽപ്പള്ളി: 1982 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിന് പഞ്ചായത്ത് വിട്ട് നൽകിയ സ്ഥലത്ത് കെട്ടിടം നിർമിക്കാനുള്ള തടസങ്ങൾ ഉടൻ നീക്കുമെന്ന് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു. ആധാരംഎഴുത്തുകാരുടെ പുൽപ്പള്ളി യൂണിറ്റ് സമ്മേളനം ലയണ്‍സ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്തിമ അനുമതിക്കായി പഞ്ചായത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ തീർപ്പാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനായി ചീഫ് സെക്രട്ടറിയെയും വകുപ്പ് മന്ത്രിയേയും ഉടൻ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കെ. ശ്രീനിഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ്, ജില്ലാ സെക്രട്ടറി എൻ. പരമേശ്വരൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചൻ, റിട്ടേണിംഗ് ഓഫീസർ സുനിത വെള്ളമുണ്ട, ജയേഷ് ഗോപിനാഥ്, എം.ബി. പ്രകാശ് കൽപ്പറ്റ, കെ.ടി. രാഗിണി, സനത്ത് കുമാർ, അനീഷ് കീഴാനിക്കൽ, കെ.കെ. ഷാജി, കെ. വിശ്വനാഥൻ, അജേഷ് വിശ്വം എന്നിവർ പ്രസംഗിച്ചു.