സ്കൂൾ വാർഷികം ആഘോഷിച്ചു
1376038
Tuesday, December 5, 2023 7:06 AM IST
പുൽപ്പള്ളി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 31-ാം വാർഷികം ആഘോഷിച്ചു. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.
ഡിഎം മേരിമാതാ പ്രൊവിൻസിന്റെ മദർ സുപ്പീരിയർ അൽഫോൻസ് ജേക്കബ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേബിൾ തെരേസ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെയ്സി തോമസ്, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പഴശിരാജാ കോളജ് സിഇഒ ഫാ. വർഗീസ് കൊല്ലമാവുടി, വാർഡ് അംഗം അനിൽ സി. കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ജോമറ്റ് സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ തോമസ് റയാൻ എന്നിവർ പ്രസംഗിച്ചു. പിന്നണി ഗായിക സാന്ദ്ര വർഗീസിനെയും സിനി ആർട്ടിസ്റ്റ് അജീഷ് ജോസിനെയും ആദരിച്ചു.