കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ കേരള ഘടകം സമ്മേളനം നടത്തി
1376037
Tuesday, December 5, 2023 7:06 AM IST
ദ്വാരക: കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോകളുടെ സമ്മേളനം നടത്തി.
റേഡിയോ മാറ്റൊലിയിൽ നടത്തിയ സമ്മേളനം എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ഹരി കുൽക്കർണി അധ്യക്ഷത വഹിച്ചു. കേരളത്തിലെ 18 കമ്മ്യൂണിറ്റി റേഡിയോകളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ കമ്മ്യൂണിറ്റി റേഡിയോ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ചാവിഷയമായി.
സിആർഎ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. സിആർഎ ദേശീയ എക്സിക്യൂട്ടീവ് അംഗമായി റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസിനെ യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, സിആർഎ കേരള ഘടകം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റേഡിയോ സാന്ത്വനം ഡയറക്ടർ എൻ.എം. പിള്ള, ഹലോ റേഡിയോ പ്രതിനിധി സൂരജ് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.