ഭിന്നശേഷിദിനം ആചരിച്ചു
1376036
Tuesday, December 5, 2023 7:06 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ ഭിന്നശേഷിദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
തുടർന്ന് നടന്ന പരിപാടി പുൽപ്പള്ളി എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു.
എൻ.യു. ഉലഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി, ടി.യു. ഷിബു, ബെന്നി മാത്യു, സിസ്റ്റർ ടെസ്ലിൻ, സിസ്റ്റർ എൽസ, സിസ്റ്റർ സെലിൻ, സിസ്റ്റർ ഡെയ്സി, പി. രതിൻ, ലിന്റാ മോൾ എന്നിവർ പ്രസംഗിച്ചു.