കായികമേള നടത്തി
1376035
Tuesday, December 5, 2023 7:06 AM IST
പുൽപ്പള്ളി: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ പുൽപ്പള്ളി പഴശിരാജ കോളജ് ഗ്രൗണ്ടിൽ ശ്രേയസ് പുൽപ്പള്ളി മേഖലയിലെ 11 യൂണിറ്റിലെ അംഗങ്ങളെ സംഘടിപ്പിച്ച് കായിക മത്സരങ്ങൾ നടത്തി.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിംഗൽ ശ്രേയസ് കൊടി ഉയർത്തി. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രുദീൻ സന്നിഹിതയായിരുന്നു.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് വിതരണം ചെയ്തു. യൂണിറ്റുകൾക്കുള്ള ഓവറോൾ ചാന്പ്യൻഷിപ്പ് ട്രോഫികൾ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാറും മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയനും ചേർന്ന നൽകി. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ മുഖ്യ സന്ദേശം നൽകി.
ഫാ. വർഗീസ് കൊല്ലമ്മാവുടി, ഫാ. മാത്യു മുണ്ടക്കൊടിയിൽ, ഫാ. ചക്കോ ചേലന്പറത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ്, ജോസ് വാഴയിൽ എന്നിവർ പ്രസംഗിച്ചു. ഷാൻസണ്, ബിനി തോമസ്, ജോസ് ഇരുളം, ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.വി. ഷാജി, ജിലി ജോർജ്, കെ.പി. ഷാജി, മറ്റ് യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.